അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം വഴിയോരത്ത് തുച്ഛമായ വിലയ്ക്ക് വിൽക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് കോസ്റ്റൽ ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ലിബാ ശശിധരൻ അദ്ധ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടറി കെ. രത്നാകരൻ , വർക്കിംഗ് പ്രസിഡന്റ് എൻ.കെ.അജയഘോഷ്, പ്രദീപ് കുമാർ, പ്രാൺ ,സുനിൽ ഒറ്റപ്പന ,ഹിതേഷ് ,പ്രഭൂരാജ് തുടങ്ങിയവർ സംസാരിച്ചു .