
എരമല്ലൂർ: കൊക്കോതമംഗലം സെന്റ് ആന്റണീസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ എരമല്ലൂർ പടന്നയിൽ ജി.രവീന്ദ്രൻ (70) നിര്യാതനായി.എസ്.എൻ.ഡി.പി.യോഗം 671-ാം നമ്പർ ശാഖ പ്രസിഡന്റ്,പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി, പടന്നയിൽ ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ്, എരമല്ലൂർ ഗാന്ധി സ്മാരക വായനശാല പ്രസിഡന്റ്, 1175-ാം നമ്പർ സഹകരണ സംഘം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആർ.ശോഭന (റിട്ട. അദ്ധ്യാപിക). മക്കൾ: മോനു ,സോനു.മരുമകൾ: ബിബിത. സഞ്ചയനം 7 ന് രാവിലെ 8.30ന്.