മുതുകുളം :ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയെ യു.പി. പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു മുതുകുളം സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ധർണ്ണ നടത്തി. ഡി. സി. സി മെമ്പർ ബി. എസ് സുജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. ചിറ്റക്കാട്ടു രവീന്ദ്രൻ അദ്ധ്യക്ഷനായി .

കെ.സി.തോമസ്, സുനിൽ മായിക്കൽ, സുരേന്ദ്രലാൽ,വി.ബാബുക്കുട്ടൻ, എം.സുകുമാരൻ, ശ്രീകുമാർ കുളങ്ങരെത്തു, പ്രകാശ് ആലക്കോട്ടു, വി. ബാബു, സുകുമാരപിള്ള, കെ. രാജീവ്‌, കാവ്യ ഉണ്ണി, പുഷ്‌പാഗദൻ, തുടങ്ങിയവർ സംസാരിച്ചു .