ആലപ്പുഴ : മാരാരിക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചുള്ള പറയെടുപ്പ് ഉത്സവം അനുഷ്ഠാനപരമായി 23 വരെ നടക്കും. കൊവിഡ് ബാധയെ തുടർന്ന് ഈ വർഷം വീടുകളിലേയ്ക്ക് പറയ്‌ക്കെഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതല്ല. ഈ ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരെ ക്ഷേത്രസന്നിധിയിൽ കൊവിഡ് 19 മാനദണ്ഡങ്ങൾപാലിച്ച് പറ നിറയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം മാനേജർ ഡോ.വി.എസ്.ജയൻ അറിയിച്ചു.