കറ്റാനം: ഇന്ദിരാ സാംസ്‌കാരിക വേദി യുടെ ഇരുപത്തി അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന ഗാന്ധി ജയന്തി ദിനാഘോഷവും നൂറു വയസ് എത്തിയ സ്വാതെന്ത്ര്യ സമര സേനാനി ഗംഗാധാര പണിക്കരെ ആദരിക്കലും നടന്നു. യോഗത്തിൽ, പ്രസിഡന്റ് ടി.ടിസജീവൻ അദ്ധ്യക്ഷത വഹി​ച്ചു. കവികളായ വാളൂത്തറ രാമചന്ദ്രൻ സഞ്ജയ്‌ നാഥ്‌ എന്നിവരെ ആദരിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ വാസുദേവൻ ,കട്ടച്ചിറ താഹ ബ്ലോക്ക്‌ പ്രസിഡന്റ് എസ് രാജേന്ദ്രൻ നന്ദകുമാർ, അൻവർ മണ്ണാറ, വിഷ്ണു സജീവൻ , ജയചന്ദ്രൻ ,മധു ,രാജേഷ് ഭരണിക്കാവ് ,ശ്രീലത ടീച്ചർ ,സുറുമി ,കട്ടച്ചിറ ഗോപാല കൃഷ്ണൻ രജനി ബാബു,: കട്ടച്ചിറ താഹ ,സുനിൽ പൊന്നാലയം: ഇല്ലികുളത് ചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് നേടിയ രശ്മി അനിലിന് സ്വീകരണവും നൽകി.