
പൂച്ചാക്കൽ: ഗാന്ധിദർശൻ സമിതി അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പള്ളിപ്പുറം പഞ്ചായത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ നടന്ന ഉപവാസവും പുഷ്പാർച്ചനയും ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ.പ്രതുലൻ ഉദ്ഘാടനം ചെയ്തു. പി.റ്റി.രാധാകൃഷ്ണൻ , മുരളി മഠത്തറ, അഡ്വ: എസ്.രാജേഷ്, പി.ജി. മോഹനൻ, നൈസി ബെന്നി, സുമവിമൽ റോയ്, മോഹൻ ദാസ് എന്നിവർ സംസാരിച്ചു.