
കുട്ടനാട് : ജങ്കാറിലെ അമിത ചാർജിൽ പ്രതിക്ഷേധിച്ച് കർഷക മോർച്ചയുടെ നേതൃത്വത്തിൽ കാവാലം ജങ്കാർ സർവ്വീസ് ഉപരോധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ. സജീവ് സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കാവാലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ചു.കർഷക മോർച്ച കാവാലം പഞ്ചായത്ത് പ്രസിഡന്റ് പി.ബി. ഉദയപ്പൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സുരേഷ് കുമാർ, ശ്രീനിവാസൻ , സാബു, ശിവദാസ്, രാജേഷ്, സുനിൽകുമാർ, കൃഷ്ണയ്യർ, തുടങ്ങിയവർ നേതൃത്വം നൽകി.