stg

ഹരിപ്പാട്: എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും റിട്ട.സബ് രജിസ്ട്രാറുമായ കാട്ടിൽ മാർക്കറ്റ് മുഖപ്പിൽ വീട്ടിൽ എം.ഡി. ഷാജി ബോൺസലെ (64) നിര്യാതനായി. അർബുദരോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 4.30നാണ് അന്ത്യം. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം കൗൺസിലർ, അസി.സെക്രട്ടറി, യോഗം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആത്മവിദ്യാസംഘം മുൻ ജനറൽ സെക്രട്ടറിയും വാഗ്ഭടാനന്ദ ഗുരുവിന്റെ ശിഷ്യനുമായ പരേതരായ എം.കെ. ദാമോദരദാസിന്റെയും രുദ്രാണിപണിക്കത്തിയുടെയും മകനാണ്. കോൺഗ്രസിന്റെ വിദ്യാർത്ഥി, യുവജന സംഘടനകളിലൂടെ പൊതുപ്രവർത്തനം തുടങ്ങി. സംസ്ഥാനത്തിന് അകത്തും പുറത്തും ശ്രീനാരായണ ധർമ്മ പ്രചാരകനായി നിരവധി വേദികളിൽ പങ്കെടുത്തു. പല്ലന കുമാരനാശാൻ സ്മാരക ജലോത്സവ സമിതി മുൻ പ്രസിഡന്റും കമന്റേറ്ററുമായിരുന്നു. 12 വർഷം തുടർച്ചയായി ആകാശവാണിയിൽ നെഹ്റുട്രോഫി വള്ളംകളിയുട‌െ ദൃക്സാക്ഷിവിവരണം നൽകി. റേഡിയോ നാടകങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കാർത്തികപ്പള്ളി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ടി.എസ്.ആശാദേവി. മക്കൾ: ഹരീഷ് ബോൺസലെ പണിക്കർ (എൻജിനിയർ, യു.എ.ഇ), അഡ്വ.ശ്രീജേഷ് ബോൺസലെ പണിക്കർ (ഹൈക്കോടതി).മരുമകൾ :മീരാദേവ് (ചിപ്പി). സംസ്കാരം ഇന്ന്.