ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ആത്മീയവും ഭൗതികവുമായ ആശയങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പ്രസംഗോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. യോഗം ഡയറക്ടർ ബോർഡ് അംഗം പി.വി.സാനു ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് പ്രസിഡന്റ് പി.വി.വേണുഗോപാലും സെക്രട്ടറി രഞ്ജിത്തും അറിയിച്ചു.