മാവേലിക്കര: പുതിയകാവ് സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനം വയോജനസംരക്ഷണ പദ്ധതിയായ നിലാവിന് തുടക്കംകുറിച്ചു. ഇടവക വികാരി എബി ഫിലിപ് ഉദ്ഘാടനം ചെയ്തു. ഇടവക സഹവികാരി ജോയ്സ്, ഇടവക സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ, ട്രസ്റ്റി സൈമൺ കൊമ്പാശ്ശേരിൽ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് എബ്രഹാം.സി ഫിലിപ്, സെക്രട്ടറി വിനു ഡാനിയേൽ, ജോ.സെക്രട്ടറി ജെറി ചാക്കോ, ട്രഷറർ എബിൻ ഫിലിപ്പ്‌, ടിനു ഇടികുള, ജിക്കു ജോർജ് കുരുവിള, റിറ്റി റോയ്, ജിനോ മാത്യൂ തങ്കച്ചൻ, ജോജിൻ, ജിജോ ചാണ്ടി, ഏർവിൻ, അതുൽ,ഷെബിൻ, ജിബോയി, ജോഹാൻ, ജോർജി തുടങ്ങിയവർ സംസാരിച്ചു.