മാന്നാർ:കേരള റീട്ടെയിൽ ഫുട്‍വെയർ അസോസിയേഷൻ ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മറ്റി നിലവിൽ വന്നു.സംസ്ഥാന കോ ഓർഡിനേറ്റർ നാസർ പാണ്ടിക്കാട് യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാചെയർമാൻ ജലീൽ അധ്യക്ഷത വഹിച്ചു.കെ മുഹമ്മദ് ആസിഫ്,മണ്ഡലംചെയർമാൻ ബാദുഷ,സാബുജോർജ്,അൻവർവയനാട് ,അശ്വിൻ,ഫൈസൽ, നിബിൻഎന്നിവർ പ്രസംഗിച്ചു
ഭാരവാഹികളായി ബാദുഷാ(ചെയർമാൻ),രതീഷ് പുളിക്കൽ (വൈസ് ചെയർമാൻ),മുഹമ്മദ് റാഫി(ജനറൽ കൺവീനർ),മുബാഷ് (ജോയിന്റ് കൺവീനർ),മോനായി വർഗീസ് (ട്രഷറർ),എന്നിവരെ തിരഞ്ഞെടുത്തു.