krishnababu

കുട്ടനാട് : കുട്ടനാട്ടിൽ എലിപ്പനി ബാധിച്ച് രണ്ടുപേർ മരിച്ചു. ചുമട്ടുതൊഴിലാളിയായ ചമ്പക്കുളം പഞ്ചായത്ത് നെടുമുടി ആറ്റുവാത്തല കലയങ്കരിച്ചിറവീട്ടിൽ കൃഷ്ണബാബു(51), കടത്തിറക്ക് തൊഴിലാളിയായ ചേന്നംകരി തെക്കുംമുറി വീട്ടിൽ തോമസ് കോശി (38) എന്നിവരാണ് മരിച്ചത്. കൃഷ്ണ ബാബു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും തോമസ് കോശി പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. രണ്ടു പേർക്കും ഏതാനും ദിവസം മുമ്പാണ് അസുഖം ബാധിച്ചത്. . പിന്നീട് നടത്തിയ പരിശോധനയിൽ തോമസ് കോശിക്ക് കൊവിഡ് സ്ഥിരികരിച്ചിരുന്നു .കൃഷ്ണബാബുവിന്റെ സംസ്‌ക്കാരം വീട്ടുവളപ്പിലും തോമസ് കോശിയുടെ സംസ്‌ക്കാരം സെന്റ് തോമസ് ഓർത്തഡോക്സ് പളളി സെമിത്തേരിയിലുമായി നടത്തി.
കൃഷ്ണബാബുവിന്റെ ഭാര്യ: അജിത. മക്കൾ അഞ്ചു, വിഷ്ണു മരുമകൻ റോഷൻ.തോമസ് കോശിയുടെ ഭാര്യ: ജിബി, മക്കൾ ഏബൽ, കുഞ്ഞാറ്റ