മാവേലിക്കര: ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് മാവേലിക്കര ജില്ലാ അസോ. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളിൽ നിന്ന് സമാഹരിച്ച മാസ്‌ക്, സാനിട്ടൈസർ, സോപ്പുകൾ എന്നിവ മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ് കുമാറിന് കൈമാറി. ജില്ലാ സെക്രട്ടറി രവികൃഷ്ണൻ, ജില്ലാ കമ്മിഷണർ ഹരിലാൽ ജി.ധരൻ എന്നിവർ നേതൃത്വം നൽകി.