ambala

അമ്പലപ്പുഴ:മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് രണ്ടാം വാർഡ് വൃക്ഷ വിലാസം തോപ്പിൽ അൻസാരിയുടെ ഭാര്യ ഹസീന (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ കുളിമുറിയിൽ വെച്ച് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച ഹസീനയെ പൊള്ളലേറ്റ നിലയിൽ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് 1.45 ഓടെ മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മക്കൾ:അഹദ് റഹ്മാൻ, അമാൻ റഹ്മാൻ, മുഹമ്മദ് യാസിൻ