പൂച്ചാക്കൽ: പാണാവള്ളിയിൽ കൊവിഡ് പിടിമുറുക്കുന്നു. ഇന്നലെ മാത്രം 89 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 18 വാർഡുകളിൽ 2-ാം വാർഡ് ഒഴികെ എല്ലായിടത്തും രോഗവ്യാപനം കൂടുകയാണ്. ചെറിയ കുട്ടികൾ മുതൽ വയോധികർ വരെ രോഗികളായി.