tv-r

തുറവൂർ .ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തുറവൂർ പഞ്ചായത്ത് 18-ാം വാർഡ് പള്ളിത്തോട് കാരങ്ങാട്ട് ലോറൻസിന്റെയും എൽസിയുടെയും മകൻ ഡിക്രൂസ് (29) ആണ് മരിച്ചത് .സെപ്തംബർ 30 ന് രാത്രി തീരദേശ റോഡിൽ ചാപ്പക്കടവിന് സമീപമായിരുന്നു അപകടം. തോപ്പുംപടിയിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേയ്ക്ക് ബൈക്കിൽ പോകുന്നതിനിടെ റോഡിൽ നിൽക്കുകയായിരുന്ന ഒരാളെ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഡിക്രൂസ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.സഹോദരി: ഡാലിയ .കുത്തിയതോട് പൊലീസ് കേസെടുത്തു.