
ചേർത്തല: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. കടക്കരപ്പള്ളി തുരുത്താൻശേരി പ്രകാശൻ (69) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കാരം നടത്തി. ഭാര്യ: ദേവമണി. മക്കൾ: അനന്തപത്മനാഭൻ,പ്രസി. മരുമക്കൾ: ഷാൽബി, രാജേഷ്.
 മണ്ണഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം.
മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വെളിയിൽ വിജയപ്പൻ (76) കൊവിഡ് ബാധിച്ചു മരിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു, ചാത്തനാട് പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഭാര്യ: രാജമ്മ .മക്കൾ: ദീപു,അമ്പിളി .മരുമക്കൾ:മഞ്ജു,രാജേന്ദ്രൻ.
 കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ്
ചേർത്തല: വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ നാലാം വാർഡിൽ കിണറ്റുകര പരേതനായ കെ.വി.ജോസഫിന്റെ മകൻ സന്തോഷ് ജോസഫ് (52) ആണ് വെള്ളിയാഴ്ച രാവിലെ കുഴഞ്ഞ് വീണത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി. ഇന്ത്യൻ ബാങ്ക് ചേർത്തല ശാഖയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റിറ്റിമോൾ.മക്കൾ:ആഷിക് സന്തോഷ്, സാന്ദ്ര സന്തോഷ്.