tv-r

തുറവൂർ: വീട്ടമ്മയുടെ കുളി മൊബൈലിൽ പകർത്തിയ അയൽവാസിയായ റിട്ട. നേവൽ ബേസ് ജീവനക്കാരൻ പിടിയിലായി. തുറവുർ കുന്നേൽ വീട്ടിൽ പി.ടി.രാജു ( 58) വിനെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. അയൽവീട്ടിലെ വീട്ടമ്മ മതിലിനോട് ചേർന്നുള്ളതും ഷീറ്റുകൊണ്ട് മറച്ചതുമായ മേൽക്കൂരയില്ലാത്ത കുളിമുറിയിൽ കുളിച്ചു കൊണ്ടിരിക്കേ ഇയാൾ മൊബൈലിൽ വീഡിയോ എടുക്കുകയായിരുന്നുവെന്ന് പൊലീസ് പാഞ്ഞു. മതിലിന് മുകളിൽ മൊബൈൽ കണ്ട വീട്ടമ്മ രാജുവിൽ നിന്നും ഫോൺ തട്ടിപ്പറിച്ചെടുക്കുകയും അയൽ വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. വീട് പൂട്ടി അകത്ത് ഒളിച്ചിരുന്ന പ്രതിയെ പൊലീസ് എത്തി പിടികൂടുകയായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കുത്തിയതോട് സി.ഐ.പറഞ്ഞു.