shaji

ചാരുംമൂട് : മുറിച്ചു മാറ്റുന്നതിനിടെ മരം വീണ് യുവാവ് മരിച്ചു.

ശൂരനാട് വടക്ക് ആനയടി ഷാജി ഭവനത്തിൽ

കാസിംകുഞ്ഞ് - ഹംസബീവി ദമ്പതികളുടെ മകൻ ഷാജി (31) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ താമരക്കുളം നാലു മുക്കിനു സമീപം വച്ചായിരുന്നു അപകടം. മരം മുറിക്കുന്നതിന് താഴെ നിന്ന് സഹായിക്കുന്നതിനിടെയാണ് ദേഹത്തേക്ക് മരം വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കായംകുളം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഷംല, ഷാഹിന.