ചേർത്തല:മദ്യപിച്ച് കാറോടി​ച്ച് ബൈക്ക് യാത്രക്കാരനെ ഇടി​ച്ചി​ട്ട സംഭവത്തിൽ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തു.താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പൊൻകുന്നം എരിമനത്ത് ഡോ.ഷാജി(56)യെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 8 മണിയോടെ ചേർത്തല എക്സറേ കവലയ്ക്ക് വടക്കാണ് സംഭവം.പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.രാത്രിയോടെ ഡോകടറെ ജാമ്യത്തിൽ വിട്ടയച്ചു.