t

ആലപ്പുഴ:ദേശീയപാതയുടെ വശങ്ങളിൽ ടൈൽപാകുന്നതിന് ചിലർ സൃഷ്ടിക്കുന്നത് പൊലീസ് ഇടപെട്ട് ഒഴിവാക്കുേവരെ പ്രവൃത്തികൾ നിറുത്തിവയ്ക്കാൻ മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി.

അമ്പലപ്പുഴ നിയോജമക മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ ടൈൽപാകൽ പുരോഗമിക്കുകയാണ്. എസ്.എൻ കവല മുതൽ കാക്കാഴം വരെയുള്ള ഭാഗത്ത് മത്സ്യവ്യാപാര വാഹനങ്ങൾ പാർക്ക് ചെയ്തും വഴിയോര കച്ചവടങ്ങൾ നടത്തിയും ടൈൽപാകലിന് തടസം ഉണ്ടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ദേശീയപാതയിലും സംസ്ഥാന പാതയുടെ ഇരുവശവും ടൈൽപാകി (ഇന്റർലോക്ക്) ജംഗ്ഷനുകൾ നവീകരിക്കുകയാണ്. ടൈൽ പാകുന്ന പ്രവൃത്തികൾക്ക് ചില കേന്ദ്രങ്ങളിൽ തടസം സൃഷ്ടിക്കുന്നതായി ദേശീയപാത വിഭാഗം എൻജിനിയർമാർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് ഇടപെടൽ ഉണ്ടാകണം. ജോലികൾ തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി അറി
യിച്ചു.