ആലപ്പുഴ: ഉത്തർപ്രദേശിലെ ഹത്രാസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെയുണ്ടായ യു.പി പൊലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ചും ഇന്നു രാവിലെ 10 മുതൽ 12 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളിയുടെ നേതൃത്വത്തിൽ മാവേലിക്കര കോൺഗ്രസ് ഭവനിൽ സത്യഗ്രഹമിരിക്കും. ഡി.സി.സി ഉപാദ്ധ്യക്ഷന്മാരായ കല്ലുമല രാജൻ, കെ.ആർ.മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കണ്ടിയൂർ ഗോപൻ, ടൗൺ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിത വിജയൻ എന്നിവരാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സത്യഗ്രഹത്തിൽ പങ്കെടുക്കുന്നത്.