ആലപ്പുഴ:ആര്യാട് പഞ്ചായത്തിലെ വാർഡ് 4 കോമളപുരം ബസ് സ്റ്റോപ്പിന്റെ പടിഞ്ഞാറ് വശം, അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് വാർഡ് 13, കാവാലം പഞ്ചായത്ത് വാർഡ് 3,4 , കരുവാറ്റ പഞ്ചായത്ത് വാർഡ് 14 വീട്ടു നമ്പർ ഒന്ന് മുതൽ 28 വരെ , മാരാരിക്കുളം നോർത്ത് പഞ്ചായത്ത് വാർഡ് 7 കണിച്ചുകുളങ്ങര പാലത്തിന് വടക്കു വശം മുതൽ പോക്കാട്ടു എ എസ് കനാൽ റോഡ് വശം വരെ, ചെട്ടിച്ചിറ കവലയ്ക്ക് വടക്കു വശം തുരുത്തേൽ മഠം റോഡ് വരെ -പടിഞ്ഞാറ് വശംകരുവേലിൽ പാപ്പാളി റോഡ് വരെ, പാണാവള്ളി പഞ്ചായത്ത് 7,10,12,13,14 വാർഡുകൾ, വാർഡ് 4 ലെ അന്നലത്തോട് പ്രദേശം, ചമ്പക്കുളം പഞ്ചായത്ത് വാർഡ് 13 നെടുമുടി ചന്തയ്ക്ക് തെക്കുവശം എൻ.സി.പി ഓഫീസ് മുതൽ അറുപതിൽ ബ്രിഡ്ജ് ചെമ്പക്കോട്ട് മോട്ടോർ ഫ്ലോർ പ്രദേശം എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്റ് സോണായിരുന്ന ആര്യാട് പഞ്ചായത്ത് വാർഡ് 6,7, ചെന്നിത്തല പഞ്ചായത്തിലെ വാർഡ് 14,മണ്ണഞ്ചേരി പഞ്ചായത്തിലെ വാർഡ് 17,ചേന്നംപള്ളിപുറം പഞ്ചായത്തിലെ വാർഡ് 4,ഭരണിക്കാവ് പഞ്ചായത്തിലെ വാർഡ് 8
എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.