photo

ചേർത്തല: മഹാത്മാഗാന്ധിയുടെ 151-ാമത് ജന്മവാർഷികം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയോടും കൂടി ആരംഭിച്ച ഗാന്ധിജയന്തി സമ്മേളനം മന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവിപാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കുമാരനാശൻ സ്മാരക സമിതി ചെയർമാനും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ, വി.കെ. സോണി എന്നിവർ സംസാരിച്ചു. 38 വർഷം ഗാന്ധിസ്മാരക ഹിന്ദി മഹാവിദ്യാലയത്തിൽ അദ്ധ്യാപികയായും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ച ജി. സരസ്വതിയമ്മയ്ക്ക് യാത്രയയപ്പ് നൽകി. ഭാരതസർക്കാരിന്റെ പ്രസാർ ഭാരതി അവാർഡ് നേടിയ ആർ. രവികുമാറിനെ യോഗത്തിൽ അനുമോദിച്ചു. ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിലെ ഗാന്ധി ഫോട്ടോഗാലറിയിൽ വെയ്ക്കാനായി ആർട്ടിസ്​റ്റ് സലിൻ ചേർത്തല വരച്ച ഗാന്ധിചിത്രം കേന്ദ്രത്തിന് കൈമാറി.ജനറൽ സെക്രട്ടറി രമാരവീന്ദ്രമേനോൻ സ്വാഗതവും,ട്രഷറർ പി.ശശി നന്ദിയും പറഞ്ഞു.