
പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ കർഷകരുടെ ഉത്പന്നങ്ങൾ ആഴ്ചയിൽ ഒരിക്കൽ വിപണനം നടത്താൻ ഒറ്റപ്പുന്നയിൽ നിർമ്മിച്ച റൂറൽ മാർക്കറ്റ് കോംപ്ലക്സിസിന്റെ ഉദ് ഘാടനം പ്രസിഡന്റ് പി.ആർ. ഹരികുട്ടൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മിനിമോൾ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി ഉലഹന്നാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുധീർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ സുമവിമൽ റോയ്, എ.വി.മണിക്കുട്ടൻ, ഉഷമനോജ്, നൈസി ബെന്നി, കെ.കെ. രമേശൻ, ഷിൽജ സലിം, സെക്രട്ടറി പി.ഗീതാകുമാരി, കൃഷി ഓഫീസർ ആശ എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.