കറ്റാനം: കൊവിഡ് ബാധിച്ചു മരിച്ച വ്യാപരിയുടെ സംസ്കാരം വിവിധ സംഘടനകൾ സംയുക്തമായി നടത്തി മാതൃകയായി. ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് കറ്റാനം ഇലിപ്പക്കുളം തെക്കേമണ്ണാമ്പറമ്പിൽ അബ്ദുൽ റഹ്മാൻകുഞ്ഞിന്റെ (67) സംസ്കാരം ഇന്നലെ വൈകിട്ട് മൂന്നരയോടെ നടത്തിയത്.
ജമാഅത്തെ ഇസ്ലാമി, എസ്.വൈ.എസ് സാന്ത്വനം, എസ്.കെ.എസ്.എസ്.എഫ് വിഖായ, ഐ.ആർ.ഡബ്ളിയു തുടങ്ങിയ സംഘടനകളിൽ നിന്നുള്ള വോളണ്ടിയർമാരാണ് പെങ്കടുത്തത്. ഇമാം ഹുസൈൻ ബാഖവി കർമങ്ങൾക്ക് നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് പി.ജെ. അൻസാരി, സെക്രട്ടറി അസീസ് വല്ലാറ്റിൽ, പഞ്ചായത്തംഗം ഫസൽ നഗരൂർ, വിവിധ സംഘടന ഭാരവാഹികളായ കെ.എം. അബ്ദുൽ ഖാദർ, വാഹിദ് കറ്റാനം, എസ്.എ. വഹാബ്, നജീബ് അഹ്സനി, റിയാസ് ഇല്ലിക്കുളം, സലിം കൊച്ചുകുറ്റി, ഷാനവാസ് താന്നിക്കൽ, അസീസ് കല്ലിൽ, മുജീബ്റഹ്മാൻ, നിയാസ് കട്ടയിൽ, ബി.എം. ഹുസൈൻ, പൂക്കുഞ്ഞ് തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.