
ഹരിപ്പാട്: എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും റിട്ട.സബ് രജിസ്ട്രാറുമായ കാട്ടിൽ മാർക്കറ്റ് മുഖപ്പിൽ വീട്ടിൽ എം.ഡി. ഷാജി ബോൺസലെയ്ക്ക് (64) നാടിന്റെ യാത്രാമൊഴി. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു അന്ത്യം.
അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് നിരവധി പേരാണ് എത്തിയത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് നടത്തിയത്. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ, കാർത്തികപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ, യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർമാരായ സി.എം ലോഹിതൻ. ഡോ.ബി.സുരേഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ഡി.ഷിബു, ദിനു വാലുപറമ്പിൽ, അശോക് കുമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ മുരളീധരൻ, എം.സജി, ചേപ്പാട് യൂണിയൻ കൗൺസിലർമാരായ അഡ്വ.യു.ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളിൽ, പി.എൻ. അനിൽകുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം മൂലയിൽ ദിലീപ്, എ.എം. ആരിഫ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ആർ. ജയപ്രകാശ്, കെ.പി.സി.സി വക്താവ് അനിൽബോസ്, ഡി.സി.സി പ്രസിഡന്റ് എം.ലിജു, എ.കെ. രാജൻ, എം.സത്യപാലൻ, അഡ്വ. എം.എം. അനസ്അലി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവിന് വേണ്ടി ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ റീത്ത് സമർപ്പിച്ചു. സഞ്ചയനം 8ന് രാവിലെ 8ന് നടക്കും.
ഷാജി ബോൺസലെയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ ഓൺലൈനിൽ കൂടിയ യോഗം അനുശോചിച്ചു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ, സെക്രട്ടറി എൻ.അശോകൻ എന്നിവരും അനുശോചിച്ചു.