icds

എടത്വ: കുരുന്നുകളെ ആദ്യക്ഷരത്തിലേക്ക് കൈപിടിച്ചടുപ്പിച്ച ആദ്യ അങ്കണവാടിക്ക് 45 വയസ് തികഞ്ഞു. ആലപ്പുഴ ഐ.സി.ഡി.എസ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ അങ്കണവാടികളും ദീപം തെളിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷത്തിൽ പങ്കെടുത്തു.

കൊല്ലം വേങ്ങരയിൽ തുടക്കം കുറിച്ച അങ്കണവാടി പിന്നീട് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ആരംഭിച്ചു. അതത് പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള അങ്കണവാടികൾ കുരുന്നുകളുടെ പഠനത്തിനൊപ്പം പോഷകാഹാര വിതരണവും നടത്തുന്നുണ്ട്.

45-ാം വാർഷികം ആഘോഷിക്കുന്ന അങ്കണവാടിക്ക് പിന്തുണയായി തലവടി പഞ്ചായത്ത് 11-ാം വാർഡ് 55-ാം നമ്പർ അങ്കണവാടിയിൽ വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്തിന്റെ നേതൃത്വത്തിർ രക്ഷിതാക്കൾ ദീപം തെളിച്ചു. രക്ഷിതാക്കളും വിദ്യാർത്ഥികളും സ്വഭവനങ്ങളിലും ദീപം തെളിക്കാൻ ഒത്തുകൂടി. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്യുന്ന അമൃതം പൊടി ഉപയോഗിച്ച് പായസം ഉണ്ടാക്കി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പ്രധാന അദ്ധ്യാപിക ശ്രീദേവി, സരോജിനി, സോമൻ, ബാലകൃഷ്ണൻ എന്നവർ പങ്കെടുത്തു.