a


മാവേലിക്കര: മാവേലിക്കരയിൽ മൂന്നു സ്‌കൂളുകൾക്ക് നിർമ്മിച്ച പുതിയ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഗവ.ബോയ്സ് വി.എച്ച്.എസ്.സി, ഇറവങ്കര ഗവ.വി.എച്ച്.എസ്.സി, കായംകുളം മണ്ഡലത്തിലെ ഭരണിക്കാവ് യു.പി.എസ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനത്തിന് ശേഷം മാവേലിക്കരയിലും ഇറവങ്കരയിലും ഭരണിക്കാവിലും നടന്ന ചടങ്ങുകളിൽ മന്ത്രി ജി.സുധാകരൻ, ആർ.രാജേഷ് എം.എൽ.എ, അഡ്വ.യു.പ്രതിഭ എം.എൽ.എ, മാവേലിക്കര നഗരസഭാദ്ധ്യക്ഷ ലീല അഭിലാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. മാവേലിക്കര ഗവ.ബോയ്സ് എച്ച്.എസിൽ ഡി.ഇ.ഒ പി.സുജാത, എ.ഇ.ഒ ജെയിംസ് പോൾ, ജയശ്രീ അജയകുമാർ, എസ്.രാജേഷ്,സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ. മുരളീധരൻ, വൈസ് പ്രിൻസിപ്പൽ രാജലക്ഷ്മിയമ്മ എന്നിവർ പങ്കെടുത്തു. ഇറവങ്കര വി.എച്ച്.എസ്.സിയിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ.കെ.ടി. മാത്യു, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്, വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, സ്‌കൂൾ പ്രിൻസിപ്പൽ ബി.അദീല, പി.കെ. ശശിധരൻ എന്നിവർ പങ്കെടുത്തു. ഭരണിക്കാവ് യു.പി സ്‌കൂളിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ റെജി, സി.ദിവാകരൻ, ഗോപാലൻ, ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്സ് എന്നിവർ പങ്കെടുത്തു.