കുട്ടനാട്: കുട്ടനാട്ടിൽ കൊവിഡ് രൂക്ഷമായതോടെ പുളിങ്കുന്ന് പഞ്ചായത്ത് ഒരാഴ്ച അടച്ചിടാൻ പഞ്ചായത്ത് ജാഗ്രതാ സമിതിയിൽ തീരുമാനം 7, 8, 9, 16 വാർഡുകളിലായി മൊത്തത്തിൽ 79 പേർക്ക് രോഗം സ്ഥിരികരിച്ചു.

കഴിഞ്ഞ ദിവസം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ പതിനാറാം വാർഡിൽ നിന്നുള്ള നൂറോളം പേരിൽ നടത്തിയ പി.സി. ആർ, ആന്റിജൻ പരിശോധനകളിൽ 39 പേർക്ക് രോഗം സ്ഥിരികരിച്ചു. വരും ദിവസങ്ങളിൽ രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചത്.

പുളിങ്കുന്ന് പഞ്ചായത്തിന് പുറമെ രാമങ്കരി പഞ്ചായത്തിലെ മാമ്പുഴക്കരി 4, 5 വാർഡുകൾ കണ്ടയിൻമെന്റ് സോണാണ്. 26 പേർക്ക് ഇവിടെ രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മുട്ടാർ പഞ്ചായത്തിൽ 2, 7, 11, 12, 13 വാർഡുകളും കണ്ടയിന്റെമെന്റ് സോണാണ് 26 പേർക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്. വാർഡ് രണ്ടിൽ മിത്രക്കരി പി.എച്ച്.സി പ്രദേശം, ആശുപത്രിയുടെ കിഴക്ക് പാലം, വാർഡ് 7ൽ നങ്ങ്യാരി കലിംഗ് മാലി സ്‌കൂൾ മുതൽ പള്ളിപ്പാലം കവലയ്ക്കൽ പ്രദേശങ്ങൾ, വാർഡ് 11ൽ ഗൊമേന്തപാലം കിഴക്കേ മിത്രക്കരി, കുരുശടി വാർഡ് 12ൽ കിഴക്കേ മിത്രക്കരി പള്ളിയുടെ കുരുശടി മുതൽ മുപ്പതിൽ പാലം വരെയുള്ള പ്രദേശങ്ങൾ എന്നിവ കണ്ടെയിൻമെന്റ് സോണാണ്. വെളിയനാട്, നെടുമുടി, കാവാലം തുടങ്ങിയ പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.