തുറവൂർ: ജവഹർ ബാൽ മഞ്ച് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരം ഗാന്ധി സപ്താഹ് എന്ന പേരിൽ ആചരിച്ചു. അംഗങ്ങൾ സ്വന്തം വീടുകളിൽ ഗാന്ധി ചിത്രം സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി. ഗാന്ധി ചിത്രങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എൻ. ദയാനന്ദൻ അദ്ധ്യക്ഷനായി. കെ.അജിത്ത് കുമാർ, പി.പി. സാബു, സൂസൻ ശശിധരൻ, കല്പനാദത്ത് , ലൈല പ്രസന്നൻ ജയപ്രകാശ്,,ദീപ,ബീന, ബൈജു, ലിഷീന കാർത്തികേയൻ കുമാരി അഞ്ചിത ജയപ്രകാശ്എന്നിവർ സംസാരിച്ചു.