photo

ചേർത്തല:കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ ചേർത്തല രാജനെയും സംഗീത ലോകത്ത് 60 വർഷം പിന്നിട്ട ഗാനഭൂഷൺ എ.പി.ബാഹുലേയനെയും സി.പി.എം കരുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.അഡ്വ.എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു.ചികിത്സാ സഹായ വിതരണം കെ.രാജപ്പൻനായർ നിർവഹിച്ചു. എം.ഷാജി, കെ.അജയൻ,പി.എൻ.മഹേശൻ,ബി.സുദർശനൻ,സി.ആർ.സുരേഷ് എന്നിവർ പങ്കെടുത്തു.