തുറവൂർ: അയൽവാസിയായ വീട്ടമ്മ കുളിക്കുന്നത് മൊബൈലിൽ പകർത്തിയ റിട്ട. നേവൽ ബേസ് ക്ലാസ് ഫോർ ജീവനക്കാരൻ തുറവൂർ കുന്നേൽ വീട്ടിൽ പി.ടി.രാജുവിനെ (58) കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. മതിലിനരികിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച താത്കാലിക കുളിമുറിയിൽ വീട്ടമ്മ കുളിക്കുന്നതിനിടെയാണ് ഇയാൾ രഹസ്യമായി മൊബൈലിൽ വീഡിയോ പകർത്തിയത്. ഇതു കണ്ട വീട്ടമ്മ രാജുവിൽ നിന്നു ഫോൺ തട്ടിപ്പറിച്ചെടുത്ത ശേഷം അയൽ വീട്ടുകാരെ വിവരമറിയിച്ചു. കുത്തിയതോട് പൊലീസാണ് പ്രതിയെ പിടികൂടിയത്.