firstline

മാന്നാർ: ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം തുടങ്ങി. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് കളക്ടറുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഇരുന്നൂറ് കിടക്കകളോടു കൂടി എല്ലാ സൗകര്യങ്ങളുമായി ചെന്നിത്തല നവോദയ സ്‌കൂളിൽ യുദ്ധകാലടിസ്ഥാനത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തന സജ്ജമാക്കിയത്.

ഫ്രണ്ട് ഓഫീസ് സംവിധാനം, ഡോക്ടർമാർക്കും സ്റ്റാഫ് നഴ്സുമാർക്കും പ്രത്യേകം മുറികൾ എന്നിവയ്ക്കൊപ്പം താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം ചെന്നിത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ. നാരായണൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിനു ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം സൂരജ്, പഞ്ചായത്തംഗം സേവ്യർ, ഡി. ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, കെ. നാരായണപിള്ള, സഫീന എന്നിവർ പങ്കെടുത്തു. കൊവിഡ് നോഡൽ ഓഫീസർ ഡോ. ടിറ്റോയുടെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്.