
മാന്നാർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റു അത്യാവശ്യഘട്ടങ്ങളിലും മാന്നാർ പൊലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മാന്നാർ എമർജൻസി റെസ്‌ക്യു ടീമിന് (മെർട്ട്) പൊലീസിന്റെ ആദരം.
കൊവിഡ് തുടങ്ങിയപ്പോൾ മുതൽ മാന്നാർ പൊലീസിന്റെ വോളണ്ടിയർ സേനയായി മാന്നാർ എമർജൻസി റെസ്‌ക്യു ടീം രംഗത്തുണ്ട്. കണ്ടെയിൻമെന്റ് സോണുകളിൽജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സഹായവും മാന്നാർ എമർജൻസി റെസ്‌ക്യു ടീം നൽകുന്നുണ്ട്. മാന്നാർ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.വി. ബേബി ടീം അംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു. മാന്നാർ പൊലീസ് എസ്.എച്.ഒ സി. ബിനു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു