ചേർത്തല:കേരള സംഗീത നാടക അക്കാഡമിയിൽ മോഹിനിയാട്ടം അവതരണത്തിന് ആർ.എൽ.വി രാമകൃഷ്ണന് അനുമതി നിഷേധിച്ച സംഭവത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രതിഷേധിച്ചു.

മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ആർ.എൽ.വി രാമകൃഷ്ണന് തുഷാർ ഫേസ് ബുക്ക് പോസ്റ്റിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

എം.ജി യൂണിവേഴ്‌സി​റ്റി അഫിലിയേ​റ്റഡ് കോഴ്‌സുകളാണ് തൃപ്പൂണിത്തുറയിലെ ആർ.എൽ.വിയിൽ നടക്കുന്നത്. ഇവിടെയാണ് രാമകൃഷ്ണൻ മോഹനിയാട്ടം പഠിച്ച് ആർ.എൽ.വി രാമകൃഷ്ണനായത്.

കേരള കലാമണ്ഡലത്തിലും മികവ് തെളിയിച്ചു. ഈ മഹാപ്രസ്ഥാനങ്ങളിൽ ആൺകുട്ടികൾക്ക് മോഹനിയാട്ടത്തിന് പ്രവേശനം നൽകാമെങ്കിൽ
കേരള സംഗീത നാടക അക്കാഡമിയിൽ ആണുങ്ങൾക്ക് ഈ കലാരൂപം അവതരിപ്പിക്കാൻ അവസരം കൊടുത്താൽ എന്തു സംഭവിക്കാനെന്ന് തുഷാർ ചോദിച്ചു.