മാന്നാർ : എസ്.എൻ.ഡി.പി യോഗം 2202-ാം നമ്പർ ഗുരുക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി, മൂന്ന് വലിയ നിലവിളക്കുകൾ, ചെറിയ ഉരുളി, കർപ്പൂരത്തട്ട് എന്നിവയാണ് മോഷണം പോയത്. ഏകദേശം 20,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. തൊട്ടടുത്ത കൊച്ചു കോലെഴെത്തു അനിൽകുമാറിന്റെ വീട്ടിൽ നിന്ന് സൈക്കിളും മോഷ്ടിച്ചു. ശാഖ പ്രസിഡന്റ് മോഹനൻ, സെക്രട്ടറി ശ്രീകുമാർ എന്നിവർ മാന്നാർ പൊലീസിൽ പരാതി നൽകി