ആലപ്പുഴ: സാമൂഹ്യ മാദ്ധ്യമങ്ങളിലെ ട്രോളർമാർക്ക് പുരസ്‌കാരം ഏർപ്പെടുത്തി യുവകലാസാഹിതി ജില്ലാ കമ്മറ്റി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രോളുകൾ ഇടുന്നവരെ തിരഞ്ഞെടുത്ത് അനുമോദിക്കാനാണ് തീരുമാനം.

ജില്ലാ കമ്മറ്റിയുടെ 'യുവകലാസാഹിതി ആലപ്പുഴ'എന്ന ഫേസ്ബുക്ക് പേജിലേക്കാണ് ട്രോളുകൾ പോസ്റ്റ് ചെയ്യേണ്ടത്. പേജ് ലൈക്ക് ചെയ്ത് പോസ്റ്റുചെയ്യുന്ന ട്രോളുകൾ മാത്രമേ പരിഗണിക്കുകയുള്ളു. കവി വയലാർ ശരത്ചന്ദ്രവർമ്മ ചെയർമാനായുള്ള കമ്മിറ്റിയാണ് മികച്ച ട്രോളുകൾ തിരഞ്ഞെടുക്കുന്നത്. 3000, 2000, 1000 എന്നിങ്ങനെയാണ് ആദ്യ മൂന്നു സമ്മാനങ്ങൾ. നവംബർ 15ന് മുമ്പ് ട്രോളുകൾ ലഭിക്കണം.