ആലപ്പുഴ: ഹത്രസിലെ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.പി ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കോടതിക്ക് മുൻവശം റിലേ സമരം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ജയേഷ് കൈനകരി ഉദ്ഘാടനം ചെയ്തു. സുബീന്ദ്രൻ പുന്നമട അദ്ധ്യക്ഷത വഹിച്ചു. ബോബി, മോനിച്ചൻ എന്നിവർ സംസാരിച്ചു.