ആലപ്പുഴ: വ്യക്തിഗത ജാഗ്രത കുറഞ്ഞാൽ രോഗം പിടിപെടാനുള്ള സാദ്ധ്യത കൂടുകയും മരണങ്ങൾ കൂടാനുമിടയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി. സമ്പർക്ക വ്യാപന നിരക്കും മരണവും കൂടുന്ന കണക്ക് ഭീതിപ്പെടുത്തുമ്പോഴും രോഗികളുടെ എണ്ണം കുത്തനെ കൂടുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞത് പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നതിലൂടെയാണ്. നിർദ്ദേശങ്ങൾ ഓരോ വ്യക്തിയും പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്തണം. രോഗം പിടിപെട്ടാൽ ഗുരുതരമാകാനും തുടർന്ന് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. പ്രതിരോധമാണ് പോംവഴി. ശരിയായി മൂക്കും വായും മൂടും വിധം എപ്പോഴും മാസ്‌ക് ധരിക്കുക. കൈകൾ അണുവിമുക്തമാക്കണം. പരസ്പരം പരമാവധി അകലം പാലിക്കുക. ഇടപെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക.
വ്യക്തിഗത ജാഗ്രത കുറഞ്ഞാൽ രോഗം പിടിപെടാനുള്ള സാദ്ധ്യത കൂടുകയും മരണങ്ങൾ കൂടാനുമിടയുണ്ട്. പ്രതിരോധമാണ് പോംവഴി. ശരിയായി മൂക്കും വായും മൂടും വിധം എപ്പോഴും മാസ്‌ക് ധരിക്കുക. കൈകൾ അണുവിമുക്തമാക്കണം. പരസ്പരം പരമാവധി അകലം പാലിക്കുക. ഇടപെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക.
ജില്ലാ മെഡിക്കൽ ഓഫീസർ
#വീട്ടിൽ ശീലിക്കേണ്ട കാര്യങ്ങൾ
@ വീട്ടിലെ മുതിർന്നവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരുമായി കരുതലോടെ ഇടപെടുക
@ ലഘുവ്യായാമം ശീലമാക്കുക
@ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഹാൻഡ് കർച്ചീഫ് ഉപയോഗിക്കണം.
@ അനാവശ്യയാത്രകൾ ഒഴിവാക്കണം.
@ ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് റൂം ക്വാറന്റൈൻ തുടങ്ങുക
#ഓഫീസുകളിൽ ശ്രദ്ധിക്കുക
@ ജീവനക്കാർ തമ്മിൽ രണ്ട്മീറ്റർ അകലം സൂക്ഷിക്കണം.
@ മൂക്കും വായും മൂടും വിധം മാസ്‌ക് ധരിക്കുക.
ആറ് മണിക്കൂർ ഇടവേളകളിൽ പുതിയ മാസ്‌ക് ധരിക്കുക
@ പൊതുവായ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും സാനിട്ടൈസ് ചെയ്യുക
@ ജനാലകൾ മുഴുവൻ സമയവും തുറന്നിടുക.
@ ആഹാരം അവനവന്റെ ഇരിപ്പിടത്തിൽ ഇരുന്ന് കഴിക്കുക
@ ജോലിസ്ഥലത്തെ പൊതു ശൗചാലയങ്ങൾ കരുതലോടെ ഉപയോഗിക്കുക. ജല ലഭ്യത ഉറപ്പാക്കുക. സോപ്പുപയോഗിച്ച് കൈകൾ 40 സെക്കന്റ് സമയമെടുത്ത് കഴുകുക
@ മേശ, കസേരപ്പിടികൾ, കൈവരികൾ, ഉപകരണങ്ങൾ അണുവിമുക്തമാക്കുക.
#പ്രത്യേകം ശ്രദ്ധിക്കാൻ
• പൊതു സ്ഥലങ്ങളിൽ തുപ്പരുത്
• ക്യൂപാലിക്കേണ്ട സ്ഥലങ്ങളിൽ അകലമിട്ട് നിൽക്കുക
• കടകൾ, മാളുകൾ ഇവിടങ്ങളിൽ രണ്ട്മീറ്റർ അകലമുറപ്പാക്കുക
• ഓൺലൈൻ പണമിടപാടുകൾ നടത്തുക