photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 23 വാർഡുകളിലേയും റോഡുകൾ സ്മാർട്ടാക്കുന്നു. മണവേലി-ചാലിപ്പളളി റോഡ്,ഷാപ്പുകവല-ശാസ്താംങ്കൽ റോഡ്, ഭജനമഠം, കിന്റർ, പൊഴിയാംപറമ്പ്‌-കോട്ടുതവെളി റോഡ്, മടയനാകാവ്-തൂമ്പുങ്കൽറോഡ് തുടങ്ങിയവയുടെ ടാറിംഗാണ് പുരോഗമിക്കുന്നത്.

നൂ​റ്റിമുപ്പതോളം ചെറുതും വലുതുമായ പ്രവൃത്തികൾക്കും പഞ്ചായത്തിൽ തുടക്കം കുറിച്ചു. പത്താംവാർഡിൽ വലിയവീട് അങ്കണവാടി റോഡ് നിർമ്മാണം ഉദ്ഘാടനം ചെയ്ത്‌കൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. മൊത്തം 620 മീ​റ്റർ റോഡാണ് നിർമ്മിക്കുന്നത്. നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ.യമുന അദ്ധ്യക്ഷത വഹിച്ചു. പുത്തനമ്പലം ദേവസ്വം പ്രസിഡന്റ് വി.എം. പുരുഷോത്തമൻ,അട്ടിയിൽ കുഞ്ഞപ്പൻ, ബെന്നിചാക്കോ, രഞ്ജൻ, വിജയലക്ഷ്മി, സോമവല്ലി, ആനന്ദൻ എന്നിവർ സംസാരിച്ചു.