
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5,341 ആയി. നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 194 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 387 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 11,692 പേർ രോഗ മുക്തരായി.
 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 13,092
 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 3,588
 ഇന്നലെ ആശുപത്രികളിൽ എത്തിയവർ: 483