ആലപ്പുഴ: കലാരംഗത്തെ ജാതി വിവേചനത്തിനെതിരെ ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ഗൂഗിൽ മീറ്റിലൂടെ പ്രതിഷേധിച്ചു. കലാഭവൻ മണിയുട സഹോദരൻ ഡോ.ആർ.എൽ.വി രാമകൃഷ്ണനെ കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത അധിക്ഷേപിച്ചതും രാമകൃഷ്ണൻ ആത്മഹത്യയ്ക്കു ശ്രമിച്ചതും സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് യോഗം വിലയിരുത്തി. സർക്കാരിന്റെ ഉത്തവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ നിലയ്ക്ക് നിറുത്താൻ സർക്കാർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. മന്മഥൻ വിഷയം അവതരിപ്പിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി എ.ജി. സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രമേശ് ബാബു, സെക്രട്ടറി പ്രൊഫ. ലോഹിതൻ, ജില്ലാ കമ്മിറ്റി അംഗം ദിലീപ്കുമാർ, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് സതീഷ് കായംകുളം, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീല മോഹനൻ തുടങ്ങിയവർ പങ്കെടുത്തു .