അമ്പലപ്പുഴ: പൂക്കൈതയാറ്റിൽ ചെമ്പുംപുറം മുപ്പതിൽ ചിറ ഭാഗത്ത് 40-50 പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കാണ്ടെത്തി. ഇന്ന് രാവിലെ 11.20 ഓടെയാണ് സംഭവം.നെടുമുടി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കറുപ്പുനിറം, 178 സെ.മീ ഉയരമുണ്ട്. വെള്ള ഷർട്ടും അടിവസ്ത്രവുമാണ് വേഷം. അമ്പലപ്പുഴയിലുള്ള ലോട്ടറി കടയിൽ നിന്നെടുത്ത ലോട്ടറി ടിക്കറ്റ് പോക്കറ്റിൽ നിന്നു കണ്ടെടുത്തു. ഇളം പച്ച നിറത്തിലുള്ള മാസ്ക് ധരിച്ചിട്ടുണ്ട്. ഷർട്ടിന്റെ ഇടതുവശത്തെ പോക്കറ്റിൽ ഗൾഫ് എന്ന് പ്രിന്റു ചെയ്തിട്ടുണ്ട്. വിവരം ലഭിക്കുന്നവർ നെടുമുടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.