അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ, എംപി.മുരളി കൃഷ്ണൻ, റഹീം വെറ്റക്കാരൻ, വിഷ്ണുഭട്ട്, നിഷാദ്, മുനീർ റഷീദ്, ബിജു തോമസ്, വിശാഖ് വിജയൻ, അനുരാജ് എന്നിവർ സത്യഗ്രഹം നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന സത്യഗ്രഹം ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ സമാപന പരിപാടി ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് എസ്. ദീപു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. സുബാഹു, റീഗോ രാജു, ശ്രീജിത്ത് പത്തിയൂർ, വി.ഷുക്കൂർ, ബഷീർ കോയാപറമ്പിൽ, എസ്.മുകുന്ദൻ എന്നിവർ സംസാരിച്ചു.