മാവേലിക്കര: എ.ടി.എം കൗണ്ടറിൽ നിന്ന് കിട്ടയ 5000 രൂപ ഉടമയെ കണ്ടുപിടിച്ച് തിരികെ ഏൽപ്പിക്കാൻ മാവേലിക്കര പൊലീസിനു കൈമാറി യുവാവ് മാതൃകയായി. മാവേലിക്കര കല്ലിമേൽ മണ്ണത്തുംപാട്ട് വീട്ടിൽ അജേഷ് കുമാറാണ് (24) ശനിയാഴ്ച വൈകിട്ട് 6 മണിയോടെ കൊച്ചാലുമ്മൂട് എസ്.ബി.ഐ എ.ടി.എമ്മിൽ നിന്ന് ലഭിച്ച പണം എസ്.ഐ സാബു ജോർജ്ജിനെ ഏൽപ്പിച്ചത്. ഉടമയെ കണ്ടുപിടിക്കാൻ ശ്രമം തുടങ്ങിയതായി എസ്.ഐ അറിയിച്ചു.