ഹരിപ്പാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ വാർഷികം പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. ആർ.സോമരാജൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ.സിനുനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിപ്പാട് മേഖലാ ഭാരവാഹികളായി പി.ചന്ദ്രൻ (പ്രസിഡന്റ്), ബാഹുലേയൻ (വൈസ് പ്രസിഡന്റ്), ടി.എസ്. അരുൺകുമാർ (സെക്രട്ടറി), സുധീഷ് ബാബു (ജോയിന്റ് സെക്രട്ടറി), വിപിന രാമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.