a

മാവേലിക്കര: കൊവിഡ് സ്ഥിരീകരിച്ച ശേഷം വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. സിവിൽ സ്റ്റേഷനു സമീപം ദീപ്തിയിൽ വിദ്യാഭ്യാസ വകുപ്പ് റിട്ട.സൂപ്രണ്ട് പരേതനായ രാധാകൃഷ്ണൻ നായരുടെ മകൻ ദിനിൽ (38) ആണ് മരിച്ചത്. കഴിഞ്ഞ 3ന് സ്വകാര്യ ലാബിലെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച ദിനിൽ മറ്റു അസ്വസ്ഥതകൾ ഇല്ലാതിരുന്നതിനാൽ വീട്ടിൽ ക്വാറന്റൈനിലായിരുന്നു.

ഇന്നലെ പുലർച്ചെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ ആംബുലൻസിന് ശ്രമിച്ചെങ്കിലും ഏറെ വൈകിയാണ് ആംബുലൻസ് എത്തിയത്.ഇതിനിടെ ദിനിലിന്റെ, രോഗിയായ അമ്മയേയും കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.