
മാവേലിക്കര: ബുള്ളറ്റ് സ്കൂട്ടറിലിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികനായ മത്സ്യവ്യാപാരി, കരുവാറ്റ കന്നുകാലിപ്പാലം വലിയപരുത്തിക്കാട്ടിൽ വീട്ടിൽ സണ്ണി (58) മെഡി. ആശുപത്രിയിൽ തീവ്ര പരിചരണത്തിലിരിക്കെ മരിച്ചു. കുറത്തികാട് സെന്റ് ജോൺസ് എം.എസ്.സി യു.പി സ്കൂളിനു പടിഞ്ഞാറ് ഭാഗത്തെ റോഡിൽ ഞായറാഴ്ച വൈകിട്ട് 6.15നായിരുന്നു അപകടം.
മകളുടെ ഭർത്തൃ പിതാവ് വിശ്വംഭരൻ കറ്റാനം വില്ലേജ് ഓഫീസിന് സമീപം നടത്തുന്ന ചായക്കടയിൽ വന്നതായിരുന്നു സണ്ണി. തിങ്കളാഴ്ച കായംകുളത്ത് നിന്നു കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പണമെടുക്കാനായി വിശ്വംഭരന്റെ ഭാര്യ സുലോചനയെയും കൂട്ടി ബൈക്കിൽ കുറത്തികാട്ടെ വീട്ടിലേക്ക് പോകുംവഴി എതിരെ വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. സുലോചനയ്ക്കും ബുള്ളറ്റ് ഓടിച്ച കുറത്തികാട് പുത്തൻപുരയിൽ മനുഭവനത്തിൽ പ്രസന്നകുമാറിനും പരിക്കേറ്റു. അപകടദിവസം രാത്രി 10.20നായിരുന്നു മരണം. മത്സ്യവില്പനക്കാരനായിരുന്നു. ഭാര്യ: മിനി. മക്കൾ: സനു, സൗമ്യ. മരുമക്കൾ: ബിന്ദു, വിനീത്.