അമ്പലപ്പുഴ: ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ ആശുപത്രിയിലെ ഒ.പി വിഭാഗങ്ങൾ രണ്ട് മണിക്കുർ സ്തംഭിച്ചു. ഹൃദ്രോഗം, മെഡിസിൻ എന്നീ വിഭാഗങ്ങളെ സമരം ബാധിച്ചില്ല.

തിരുവനന്തപുരം മെഡി. ആശുപത്രിയിലെ സംഭവുമായി ബന്ധപ്പെട്ട സസ്പെൻഷൻ നടപടി പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഗവ. മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയത്. ചില ഒ.പികൾ ഇന്നലെ രാവിലെ 8 മുതൽ 10 വരെയും മറ്റുള്ളവ രാവിലെ 9 മുതൽ 11 വരെയും ഡോക്ടർമാർ ബഹിഷ്കരിച്ചു. അസ്ഥിവിഭാഗം ഒ.പി, ഇ.എൻ ടി ഒ.പി, ശസ്ത്രക്രിയ വിഭാഗം ഒ പി എന്നിവ രണ്ട് മണിക്കുർ സ്തംഭിച്ചു.ഈ വിഭാഗങ്ങളിലെ ഡോക്ടർമാർ സൂചനാ പണിമുടക്കിൽ പൂർണ്ണമായും പങ്കെടുത്തു. അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, തീവ്രപരിചരണ വിഭാഗങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നു ഒഴിവാക്കിയിരുന്നു.